top of page
Search
  • Writer's pictureJudy Thomas

Vishvasam Athele Ellam!

Updated: Jun 5, 2019

This article was published in Dhanam Business Magazine.


വിശ്വാസം, അതല്ലേ എല്ലാം !!!

തൃശിവപേരൂർ ആസ്ഥാനമായുള്ള കല്യാൺ ജ്വല്ലറി യുടെ ബ്രാൻഡ് ഇമേജ് ഇന്ത്യ മുഴുവൻ നെഞ്ചിലേറ്റിയ പരസ്യവാചകമാണ് മുകളിൽ. ഈ പരസ്യവാചകം എഴുതിയ ശ്രീകുമാരൻ മേനോന്റെ “ഒടിയൻ” സിനിമ കണ്ടിറങ്ങുമ്പോൾ അനുവാചകർക്ക്‌ അത്ര നല്ല അനുഭവമായി തോന്നിയില്ല. അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും മനസ്സിലായി സോഷ്യൽ മീഡിയ വഴി ആരൊക്കെയോ മേനോന് ഒടിവെക്കാൻ ശ്രമിച്ചു എന്ന്.

അലങ്കാരങ്ങൾ കാണുമ്പോൾ നാട്ടിൽ ആഘോഷങ്ങൾ വരുന്നതറിയുന്നു, പാതി തുണിയുടുത്തു പെൺകുട്ടിയുടെ പടങ്ങൾ കാണുമ്പോൾ പുതിയ സിനിമ വരുന്നതറിയുന്നു, മനുഷ്യന് നല്ലകാലം വരുന്നതറിയാൻ എന്താണ് മാർഗമെന്ന് ശങ്കിച്ചിരിക്കുന്ന നമുക്കിടയിലേക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും കൂടി ജയ് വിളിച്ച്, ഹർത്താൽ നടത്തി, കൊടി തോരണങ്ങൾ നിരത്തി ഇലക്ഷന്റെ വരവറിയിക്കുന്നു.

പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പ് അതിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്നു. 543 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രക്രിയ, കൂടെ ചില സംസ്ഥാന ഇലക്ഷനുകളും. 2014 ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്കെല്ലാംകൂടി ഏകദേശം 30,000 കോടി രൂപ ചിലവായതായി കണക്കാക്കപ്പെടുന്നു. സർക്കാരിന്റെ 4000 കോടി രൂപ കൂടിയാകുമ്പോൾ ആകെ തിരഞ്ഞെടുപ്പ് ചിലവ് 34,000 കോടി രൂപ. ഇലക്ഷൻ കമ്മീഷന്റെ വ്യക്തമായ മാർഗ്ഗനിര്ദേശങ്ങളുണ്ടെങ്കിൽകൂടി ഇക്കുറി ഈ മാമാങ്കം ഒരു 45000 കോടി രൂപയോളം എത്തുമെന്നാണ് അനുമാനം. ഈ പണമെല്ലാം നാട്ടിൽ നോട്ടീസും, ഫ്ളക്സും, പാരടിയും, പദയാത്രയുമായി ചിലവഴിക്കുമ്പോൾ GST യും നോട്ടുനിരോധനവും കഴിഞ്ഞ് നാടുവൊടിഞ്ഞു നിൽക്കുന്ന ഇന്ത്യൻ സമ്പത് വ്യവസ്ഥക്ക് ഒരു വയാഗ്ര ഇഫക്ട് വരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അടക്കംപറയുന്നു

ഇക്കുറി ഇലക്ഷനിലെ താരം സോഷ്യൽ മീഡിയ മാർക്കറ്റിംഗ് (SMM)ആണ്. വലിയ സോഷ്യൽ മീഡിയ സൈറ്റുകൾ ഇതിന്റെ ചാകര മണത്തു തങ്ങളുടെ strategy കൾ തയ്യാറാക്കുന്ന തിരക്കിലാണ്. 2008 ലെ അമേരിക്കൻ തെ രഞ്ഞെടുപ്പിലാണ് ആദ്യമായി സോഷ്യൽ മീഡിയ മാർക്കറ്റിംഗ്‌ പരീക്ഷണങ്ങൾ അരങ്ങേറിയത്. പിന്നീടങ്ങോട്ട് എല്ലാ തെരഞ്ഞെടുപ്പുകളും ഇതിന്റെ പ്രതിഫലനങ്ങൾ കണ്ട് ബോധ്യപ്പെട്ടതാണ്‌. Artificial intelligence ഉം വോട്ടർമാരുടെ behaviour data അനലിറ്റിക്സ് ഉം വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ആയിരകണക്കിന് കിലോമീറ്റർ അകലെയിരുന്നു എക്കാലത്തും ശത്രുപക്ഷത്തായിരുന്ന അമേരിക്കൻ വോട്ടർമാരുടെ മനസ്സിൽ നുഴഞ്ഞു കയറി അവരുടെ presidential election നെ സ്വാധീനിക്കാൻ റഷ്യ ശ്രമിച്ചു എന്നുള്ളത് ഇപ്പോഴും ലോകം ചർച്ച ചെയ്യുന്ന വിഷയമാണ്.

2019 ലെ ഇന്ത്യൻ പാർലമെന്റ് ഇലെക്ഷൻ സോഷ്യൽ മീഡിയ മാർക്കറ്റിംഗിന് ഭീമമായ പണമാണ് ഓരോ രാഷ്ട്രീയ പാർട്ടികളും വക കൊള്ളിച്ചിരിക്കുന്നത് . ആകെ ചിലവിന്റെ 50% ൽ ഏറെയും SMM ന് ആയി മാറ്റി വെക്കേണ്ടി വരുന്ന അവസ്ഥ. SMM ഭീമന്മാരെല്ലാം (facebook,twitter ,instogram ,whatsapp etc…)പുതിയ algorithm ത്തിന്റെ പണിപ്പുരയിലാണ്.

രാഷ്ട്രീയ പ്രബുദ്ധതയും, ഭാഷാപ്രാവീണ്യവും അതിലുപരി ടെക്നോസാവിയുമായ മലയാളി യുവതലമുറക്ക് ഒരു കൈ നോക്കാവുന്ന മേഖലയാണിത്. സോഷ്യൽ influencers,content ഡെവലപ്പേഴ്‌സ്, data analytics എന്നിവർക്കെല്ലാം നല്ല ഡിമാൻഡ് ആയിരിക്കും. കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ സോഷ്യൽ മീഡിയ മാർക്കെറ്റിംഗിൽ ഹ്രസ്വകാല ഡിപ്ലോമ കോഴ്സ്കൾ തുടങ്ങാം, ട്രോൾ ചെയ്യാനുള്ള മലയാളിയുടെ കഴിവുകൾ മൂർച്ച കൂട്ടിയെടുക്കാം, അല്പം ഹിന്ദിയും തമിഴും നിങ്ങൾക്ക് വഴങ്ങുമെങ്കിൽ ഇന്ത്യയുടെ വിരിമാറിലൂടെ നിങ്ങളുടെ ജോലി/ ബിസിനസ്‌ സാധ്യതകൾ ഉയരും.

നരേന്ദ്രമോഡി 64 ലോളം രാജ്യങ്ങളിൽ കറങ്ങി ചായകുടിച് വന്നതുകൊണ്ട് അവിടങ്ങളിലെല്ലാം നമ്മുടെ ഇലെക്ഷനെ കുറിച്ചറിയാൻ ആകാംക്ഷയേറും. ഈ സായ്പ്പിന്മാരെയെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നമ്മുടെ ടൂറിസം ഡിപ്പാർട്മെന്റ് ഒരു ഇലെക്ഷൻ ടൂറിസം പ്രോഗ്രാം ചാർട്ടർ ചെയ്യാവുന്നതാണ്. ഇവിടത്തെ തെരഞ്ഞെടുപ്പ് മാമാങ്കത്തിനിടെ കല്ലേറിലോ ലാത്തിചാർജിലോ പരിക്കേറ്റാലും നമ്മുടെ പുകൾപെറ്റ ആയുർവേദ ഉഴിച്ചിൽ നടത്തി സായിപ്പിന് തങ്ങളുടെ വടിവൊത്ത സൗന്ദര്യം വീണ്ടെടുത്ത് മടങ്ങാം.

നവഭാരതത്തിലെ ഏറ്റവും വലിയ crowd puller ആയ സണ്ണി ലിയോൺ ഈ ഇലക്ഷനിൽ ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയോ സ്റ്റാർ ക്യാപയിൻറോ ആയാൽ ആരുടെയൊക്കെ മനസ്സിൽ ലഡു പൊട്ടും? പ്രകടനപത്രികയിലെ കോൾമയിർകൊള്ളിക്കുന്ന വാഗ്ദാനങ്ങൾ കണ്ട് വോട്ടർ മെഷീനിൽ വിരലമർത്തുമ്പോൾ പാവം വോട്ടർ ആത്മഗതം ചെയ്യും വിശ്വാസം, അതല്ലേ എല്ലാം!!!


14 views0 comments
bottom of page