top of page
Search
  • Writer's pictureJudy Thomas

Sudani From Nigeria !

Updated: Jun 5, 2019

This article was published in Dhanam Business Magazine.


സുഡാനി ഫ്രം നൈജീരിയ


അടുത്ത കാലം വരെ ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്ന ആഫ്രിക്ക ഇന്ന് അവസരങ്ങളുടെ ഒരു പറുദീസാ ആണ്, അൻപത്തി നാലു രാജ്യങ്ങളാണ് ഈ വന്കരയിലുള്ളത്, ചരിത്രം മുഴുവൻ നമ്മോടു പറയുന്നത് വികസിത രാജ്യങ്ങൾ അവരോട് ചെയ്ത ചുഷണത്തെക്കുറിച്ചാണ്, അല്പം വൈകിയാണെങ്കിലും ഇന്നിപ്പോ ആഫ്രിക്കൻ രാജ്യങ്ങൾ വികസനത്തിന്റെ പാതയിലാണ്. കറുപ്പിന്റെ ഭംഗിയും ശക്തിയും അവർ ലോകത്തോട് വിളിച്ചു പറയുകയാണ്. വടക്കെന്നും തെക്കെന്നും കിഴക്കും പടിഞ്ഞാറുമായി നാം ആഫ്രിക്കൻ രാജ്യങ്ങളെ തരം തിരിക്കുന്നു.ലോകത്തിലെ ഏറ്റവും സുന്ദരികളുള്ള ഒരു വടക്കൻ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ, സൗന്ദ്യരതിന്റെ അവസാന വാക്കായ ക്ലീയോപാട്രയുടെ നാടാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഈജിപ്ത് . ഫുട്ബാളിന്റെ രാജകുമാരന്മാരുടെ നാടാണ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ, നമ്മുടെ ഊട്ടി പോലെ മനോഹരമായ കാലാവസ്ഥയുള്ള രാജ്യമാണ് എത്യോപ്യ.ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ നിക്ഷേപവും രത്‌നങ്ങളും ഒരുകാലത്തു ആഫ്രിക്കയിൽ ആയിരുന്നെങ്കിലും അതെല്ലാം ചുളുവിൽ അടിച്ചുമാറ്റിയ വിദേശികൾ ഇന്ന് മൊബൈൽ ബാറ്റെറിയുടെ ഏറ്റവും വലിയ അസംസ്‌കൃത വസ്തുവായ കോബാൾട്ടിന്റെ പിന്നാലെ ഇപ്പൊ മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോവിൽ അലയുകയാണ്.

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ട എന്ന ഒരു കുഞ്ഞൻ രാജ്യം എങ്ങനെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സാമ്പത്തിക സാമൂഹിക വികസനത്തിന്റെ ചിറകിലേറി എന്നത് ഇന്ന് ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്ന ഒരു മാതൃകയാണ്. എട്ടു ലക്ഷത്തോളും ആളുകളുടെ വംശഹത്യ നടന്ന ഒരു രാജ്യം രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോൾ സമഗ്ര വികസനത്തിന്റെ ഒരു മാത്രക ആയി മാറുന്ന ഒരു കാഴ്ചയാണത്. ലോക വ്യാപാരത്തിന്റെ തൊണ്ണൂറു ശതമാനവും ജലമാർഗം ആയതുകൊണ്ട് ഒരു രാജ്യത്തിൻറെ ലോക വ്യാപാര വളർച്ചക്ക് അത്യന്താപേക്ഷിതമായ ഒരു തുറമുഖം പോലും ഇല്ലാത്ത ഒരു രാജ്യം ആഫ്രിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിമാന കമ്പനി തുടങ്ങിയാണ് മറ്റുള്ളവരെ ഞെട്ടിച്ചത്. വികസനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അഴിമതി ആണെന്നെ തിരിച്ചറിഞ്ഞ ഒരു പ്രസിഡന്റ്, പോൾ കഗാമേ, തങ്ങളുടെ തലമുറയോട്‌ സ്വപ്നം കാണാം പറയുകയും ആ സ്വപ്നങ്ങൾക് ചിറകു വിരിക്കാൻ ഒരു അഴിമതി രഹിത ഭരണം കാഴ്ചവക്കുകയും ചെയ്തപ്പോൾ രണ്ടായിരം ആണ്ടുമുതൽ തുടർച്ചയായി ആ രാജ്യ 8 ശതമാനം സാമ്പത്തിക വളർച്ച നേടുന്നത് കണ്ട അയൽ രാജ്യങ്ങൾ തങ്ങൾക്കും വേണം ഒരു പോൾ കാഗമേ എന്ന് ആവശ്യപെടുന്നതിൽ അതിശയോക്തി എന്ത്?.

മലയാളികൾ ഹിന്ദി പറയാത്തതുകൊണ്ടും അടുത്ത തലമുറയെ ഹിന്ദി പഠിപ്പിക്കാത്തതുകൊണ്ടും കേരളത്തിലെ ബിസിനസ്സുകൾ വളരെ കുറച്ചു മാത്രമേ വടെക്കെ ഇന്ത്യയിലേക്ക് വികസിച്ചൊള്ളു!!! മലയാളി ഇപ്പോഴും തങ്ങളുടെ ഭാഷയും സംസ്കാരത്തിന്റെയും ആ comfort zone വിട്ട് മുന്നേറുന്നില്ല. ഇതേ കാരണം കൊണ്ട് കൂടിയാണ് നമ്മുടെ ബിസിനസ്സുകൾ അങ്ങ് ഗൾഫ് രാജ്യങ്ങളിൽ തഴച്ചു വളരുന്നതും അതിനപ്പുറം വളരാത്തതും. ഗൾഫിൽ നിന്നും ഒരു വിളിപ്പാടകലെയുള്ള ആഫ്രിക്കൻ രാജ്യങ്ങൾ മലയാളിക്ക് വലിയ അവസരങ്ങളൊരുക്കും.

ആരോഗ്യ മേഖലയിൽ മുൻപതിയിലുള്ള കേരളത്തിലെ ആശുപത്രികൾക്ക് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കടന്നു ചെന്നുകൂടെ? ഒരു കാലത്തു ഇംഗ്ലീഷ് കോളനികളായിരുന്ന, ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്ന കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ പൊതുവെ സമാധാന അന്തരീക്ഷമുള്ള രാജ്യങ്ങളാണ്.ഒറ്റപ്പെട്ട ഒരു കമ്പനി പോകുന്നതിനു പകരം കുറെ ആശുപത്രികൾ ചേർന്ന് ഒരു കൺസോർഷ്യം ഉണ്ടാക്കട്ടെ, എന്നിട്ടു അതിന്റെ നേതൃത്വത്തിൽ പോയാൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകും. ചൈനീസ് കമ്പനികൾ സാദാരണ ചെയ്യുന്നതുപോലെ ആശുപത്രി പണിയാൻ നിർമ്മാണ കമ്പനികൾക്കുകൂടെ പോകാം. നമ്മുടെ കയ്യിൽ എല്ലാം ഉണ്ട്, അവിടെ ആശുപത്രികൾ ഉണ്ടാക്കാം, ഡോക്ടർമാരും നേഴ്സ്മാരും കൂടെ രോഗ നിർണായ സംവിധാനങ്ങളും പോകട്ടെ, ഗുജറാത്തിൽ നിന്നും കുറച്ചേ മരുന്ന് കമ്പനികളെയും അവിടെ എത്തിച്ചാൽ പിന്നെ നമുക്ക്പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.

കേരളത്തിൽ ഇപ്പൊ സ്വയാശ്രയ കോളേജുകൾ ധാരാളമുണ്ട്, പല കോളേജുകളും ഇപ്പൊ നിലനില്പിന്റെ നെട്ടോട്ടത്തിലാണ്. ഇവർക്കും ആഫ്രിക്കയിലേക്ക് ഒന്ന് വണ്ടി കയറിയാൽ സഫാരി കണ്ട്, അവിടത്തെ ബിസിനസ്സ് സാദ്ധ്യതകൾ ഒക്കെ മനസിലാക്കിയാൽ കുടിയേറ്റത്തിൽ തല്പരരായ മലയാളി ഇനി ആഫ്രിക്കയെ കീഴടക്കിയേ തിരികെ വരൂ.

ഇപ്പറഞ്ഞ രാജ്യങ്ങളിലൊക്കെ ഇപ്പോഴേ മലയാളി സമാജവും ആളു കളിയും ഒക്കെ ഉണ്ട്. ഒട്ടുമിക്ക കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും നമ്മുടെ രമേശ് പിഷാരടിയുടെ standup കോമഡി കടന്നു ചെന്നിട്ടുമുണ്ട്. നമ്മുടെ യുസഫ് അലി വളരെ വേഗം എവിടെയൊക്കെ സൂപ്പർമാർക്കറ്റുകൾ തുടങ്ങും, ബിസിനെസ്സ് ഒക്കെ പച്ചപിടിച്ചു നാല് ചക്രം ഉണ്ടാക്കി തിരിച്ചുവരുന്ന മലയാളിയെ നമ്മുക്ക് വിളിക്കാം " സുഡാനി ഫ്രം നൈജീരിയ"


17 views0 comments
bottom of page