top of page
Search

Po... Mone Dhinesha...

Writer's picture: Judy ThomasJudy Thomas

Updated: Jun 5, 2019

This article was published in Dhanam Business Magazine.


പോ മോനെ ദിനേശാ!

ഫെബ്രുവരി പതിനാലിന് വാലൻറ്റൈൻസ് ഡേയിൽ നാം കേട്ടത് മോഹൻലാലിൻറെ മനോഹരമായ ഒരു തീരുമാനം . വാട്സ്ആപ്പ് ഉപേക്ഷിച്ച് മോഹൻലാൽ എഴുതുന്നു “ഇപ്പോൾ എനിക്ക് ധാരാളം സമയമുണ്ട്, രാവിലെ പത്രവായന ഉണ്ടായിരുന്നെങ്കിലും അതിൻറെ സുഖം തിരിച്ചുകിട്ടിയത് ഇപ്പോഴാണ്. പകൽ കാണുന്നു ,നിലച്ചുപോയ പുസ്തക വായന തിരിച്ചുവരുന്നു ,എനിക്കുമാത്രമായി എത്രയോ കാര്യങ്ങൾ ആലോചിക്കാനുണ്ട് ,ആർക്കെങ്കിലും ഞാനുമായി സംവദിക്കുന്നതിന് എത്രയോ വഴികളുണ്ട്.” വാട്സപ്പ് എനിക്ക് അത്യന്താപേക്ഷിതം അല്ല.

ലോകത്ത് ഇന്ന് ചർച്ചയാകുന്ന ഒരു പ്രതിഭാസമാണ് മിനിമലിസം. ഒരാൾക്ക് അത്യാവശ്യം വേണ്ടത് കൊണ്ട് സംതൃപ്തമായ ഒരു ജീവിതം, ലോകം മുഴുവൻ ഇന്ന് നമ്മളെ ഒരു കൺസ്യൂമറിസത്തിന്റെ മായികലോകത്ത്

തളച്ചിട്ട്രിരിക്കുകയാണ് . കാണുന്നതെല്ലാം വാങ്ങി കൂട്ടിയില്ലെങ്കിൽ നമ്മൾ ആരുടെയൊക്കെയോ പുറകിലാകും എന്ന ചിന്ത . വാങ്ങിക്കൂട്ടിയ വസ്തുക്കളുടെ വിളംബരം സോഷ്യൽ മീഡിയ വഴി നടത്തി നാം നമുക്ക് തന്നെ ഒരു virtual status ഉണ്ടാക്കി എടുക്കുന്നു. വാങ്ങിക്കൂട്ടാൻ പണം തികയാതെ വരുമ്പോൾ കടമെടുക്കുക ,കടംവീട്ടാൻ കൂടുതൽ ജോലി ചെയ്യുക , വിശ്രമവും വിനോദവും ഇല്ലാതെ അമിത ജോലി ജീവിതത്തിന്റെ താളം തെറ്റിക്കും .കൺസ്യൂമറിസം നമുക്ക് പണവും ജീവിതക്രമവും നഷ്ടപ്പെടുത്തിയേക്കാം ,ലോകത്തിൻറെ പുതുതലമുറ ഇന്നീ ചക്രവ്യൂഹത്തിൽ അകപ്പെട്ടിരിക്കുകയാണ് . ഇവിടെയാണ് മിനിമലിസത്തിന്റെപ്രസക്തി.

മലയാളിയുടെ അമിത കൺസ്യൂമറിസം നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്ന ചില സൂചനകൾ കാണൂ. കേരളം ഇന്ന് ഏതൊരു ഉൽപ്പന്നത്തിന്റെയും ടെസ്റ്റ് മാർക്കറ്റ് ആണ് .എല്ലാ ലക്ഷ്വറി ഉൽപന്നങ്ങളുടെയും വിൽപ്പനയിൽ കേരളം ഒന്നാമത് ,ആഡംബര വാഹനങ്ങൾ,പാർപ്പിടം ,ആഘോഷങ്ങൾ ,മദ്യപാനം എല്ലാത്തിലും നാം മുൻപിൽ തന്നെ .ഇന്ത്യയിലെ ഏറ്റവും ചിലവേറിയ വീടുകൾ മലയാളിയുടെതാണ്, വടക്കേ ഇന്ത്യക്കാർ ഒരു വീടിന് ചിലവഴിക്കുന്ന പണം നാം നമ്മുടെ ടോയ്ലറ്റ് ഉണ്ടാക്കാൻ മാത്രം ചിലവഴിച്ചു കളയും .മലയാളിയുടെ ആധുനിക അടുക്കളകൾ എല്ലാം ഇറ്റാലിയൻ നിർമ്മിതം. ഭൂരിഭാഗം NRI വീടുകളും പൂട്ടിക്കിടക്കുന്നു .വികസിതരാജ്യങ്ങളിൽ ഇങ്ങനെ പൂട്ടിക്കിടക്കുന്ന വീടുകൾക്ക് ഡബിൾ ടാക്സേഷൻ നൽകി ആ നികുതികൊണ്ട് പാവപ്പെട്ടവന് വീടുണ്ടാക്കാൻ അവിടത്തെ ഗവൺമെന്റുകൾ ശ്രമിക്കുന്നു.( നമ്മുടെ ഐസക് സാർ ഇത് കേൾക്കേണ്ട). വികസിത രാജ്യങ്ങളിലെ ആധുനിക ഭവനങ്ങൾ ചെറുതും സുന്ദരവും കുറച്ച് മാത്രം കാർബൺ എമിഷൻ ഉണ്ടാക്കുന്നതുമാണ് .പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം ഒഴിവാക്കി sustainable അർബൻ പ്ലാനിംഗ് ആണ് അവിടങ്ങളിൽ നടപ്പാക്കുന്നത്. മലയാളിക്കും തൻറെ ജീവിതക്രമങ്ങളെ പരിമിതപ്പെടുത്താനുള്ള ഒരു വലിയ അവസരമാണിത് .സമീപകാല പ്രളയവും കാലാവസ്ഥാവ്യതിയാനങ്ങളും എല്ലാം മിനിമലിസ ത്തിലേക്ക് തിരികെ പോകാനുള്ള ചൂണ്ടുപലകകൾ മാത്രം.

നമ്മുടെ യുവ വ്യാപാര വ്യവസായി കളിലും ഈ അമിതവ്യയശീലം വളർന്നുവരുന്നുണ്ട് .വ്യാപാര ആവശ്യങ്ങൾക്ക് ലോണെടുത്ത് അതുകൊണ്ട് വിലകൂടിയ കാറുകളും ആഡംബര ഭവനങ്ങളും പ്രത്യുൽപാദനപരാമല്ലാത്ത ബിസിനസ് ചെലവുകളും നിറവേറ്റാൻ ഏവരും മത്സരിക്കുന്നു. ആധുനിക ധനശാസ്ത്രം കടമെടുപ്പിനെ സാമ്പത്തിക വളർച്ചയ്ക്കുള്ള ഒരു ആയുധം ആയിട്ടാണ് കാണുന്നത് എങ്കിലും വ്യക്തികളോ, സ്ഥാപനങ്ങളോ ,രാജ്യങ്ങൾ തന്നെയോ ഉൽപാദനക്ഷമമല്ലാത്ത മേഖലകളിൽ കടമെടുത്ത് നിക്ഷേപം നടത്തുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കപെടരുത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തങ്ങളുടെ സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനുവേണ്ടി ചൈന വൻതോതിൽ കടമെടുപ്പ് നടത്തുന്നതിനെ ഏവരും വലിയ വിമർശനവിധേയമാക്കുന്നുണ്ട്.

മിനിമലിസത്തിൻറെ വലിയ മാതൃകകൾ Assim പ്രേംജിയും നാരായണമൂർത്തിയും ഡോക്ടർ അബ്ദുൽ കലാമും നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. മുണ്ടുമുറുക്കിയുടുത്ത് നിശ്ചയദാർഢ്യത്തോടെ ടെക്നോളജിയുടെ സഹായത്താൽ ലോക സാമ്പത്തിക ക്രമത്തിന്റെ ഈ അനിശ്ചിതത്വ പുഴ നമുക്ക് നീന്തിക്കടക്കാം. മിനിമലിസം മലയാളി ബിസിനസ് സമൂഹം ഉറക്കെ ചർച്ചചെയ്യട്ടെ. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സും, വ്യാപാര-വ്യവസായ സംഘടനകളും നമ്മുടെ യുവ വ്യവസായികൾക്ക് സാമ്പത്തിക ആസൂത്രണ വിദ്യാഭ്യാസത്തിന്റെ പാഠങ്ങൾ പകർന്നു കൊടുക്കട്ടെ .മുണ്ടുടുത്ക്കാ.ത്ത ഒരു പുതുതലമുറയെ മുണ്ടുമുറുക്കി ഉടുക്കാൻ എങ്ങനെ പഠിപ്പിക്കണമെന്ന് നമ്മുടെ ബിസിനസ് സ്കൂളുകൾ ചർച്ചചെയ്യട്ടെ .കാശ് കുടുക്ക കളിലെ കൊച്ചു നിക്ഷേപ ശീലങ്ങളും മസവട്ടച്ചിട്ടികളും നമുക്ക് പുതുതലമുറയെ പരിചയപ്പെടുത്താം

കേരളീയരുടെ മാനസിക ആരോഗ്യത്തിന്റെ അളവുകോലാണ് നമ്മുടെ സമൂഹത്തിലെ ആത്മഹത്യകൾ .അതിലേറെയും സാമ്പത്തിക കാരണങ്ങൾ കൊണ്ടാണെന്നറിയുമ്പോഴാണ് മിനിമലിസത്തെ നാം മനസ്സിലാക്കേണ്ടതിന്റെ പ്രസക്തി. ഒന്നിൽ കൂടുതൽ മൊബൈൽ ഫോണുകൾ നമുക്ക് ആവശ്യമുണ്ടോ ?കൂടുതൽ കാറുകൾ നമ്മുടെ വീട്ടുമുറ്റത്ത് നിരത്തിയിട്ട് സംതൃപ്തിയടയേണ്ടതുണ്ടോ? 2 മക്കളുള്ള മലയാളി 4 ബെഡ്റൂമുള്ള വീടുപണിയാൻ ബാങ്കിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ ആവാതെ അന്തംവിട്ട ധ്യാനകേന്ദ്രങ്ങൾ തേടി അലയേണ്ടതുണ്ടോ? ട്രാഫിക് കുറയ്ക്കാൻ കാർ ഫ്രീ day ആഘോഷിക്കുന്നത് പോലെ മദ്യപാനം കുറയ്ക്കാൻ ഡ്രൈഡേ ആഘോഷിക്കുന്നത് പോലെ വ്യാപാര വ്യവസായ മേഖലകളിലെ ഈ പൊങ്ങച്ച സംസ്കാരങ്ങളോട് നമുക്ക് ഉറക്കെ പറയാം പോ മോനേ ദിനേശാ .


60 views0 comments

Comments


© 2021  Judy Thomas - All Rights Reserved. | Created with ♡ by  JoodsTech

bottom of page