top of page
Search

Oru Arabi Kadha!

Writer's picture: Judy ThomasJudy Thomas

ഒരു അറബിക്കഥ!!


ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സൈനീക ശക്തിയായ അമേരിക്ക അങ്ങനെ ആയിത്തീർന്നതിനെക്കുറിച് പ്രചരിക്കുന്ന കഥകളിൽ ഒന്ന് ഇങ്ങനെയാണ്. രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം അമേരിക്കയും റഷ്യയും ഒരു കോൾഡ് വാറിൽ ഏർപ്പെട്ടിരിക്കുന്ന കാലം, 1957 ഒക്ടോബര് മാസം 4 തിയതി അന്നത്തെ റഷ്യ ലോകത്തിലെ ആദ്യത്തെ ശൂന്യാകാശ വാഹനം സ്പുട്നിക് വിക്ഷേപിക്കുന്നു, ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയ ഈ നേട്ടത്തിനുമുന്പിൽ പതറിപ്പോയി അമേരിക്ക നാസയോട് തങ്ങൾക്ക് എന്ന് ഇതുപോലെ ഒരു ഉപഗ്രഹം ആകാശത്തെക്ക് അയക്കാമെന്നു ചോദിക്കുന്നു, നാസയുടെ പ്രവർത്തങ്ങൾ വളരെ പിന്നിലാണെന്ന് മനസിലാക്കിയ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് വൈറ്റ് ഐഎൻഹൗർ അമേരിക്കയുടെ ഇമിഗ്രേഷൻ നിയമങ്ങൾ പൊളിച്ചെഴുതാൻ തീരുമാനിച്ചു. ലോകത്തിലെ എല്ലാ രാജ്യങ്ങളിൽനിന്നും ഏറ്റവും നല്ല ബുദ്ധിശാലികളെയും സമർത്ഥരായ വിദ്യാര്ഥികളെയൂം അമേരിക്കയിലേക്ക് ആകർഷിക്കാനുള്ള പോളിസികൾ നിർമിച്ചു, പിന്നീട് നല്ല ഡോക്ടർമാരും, എഞ്ചിനീർമാരും, ബുദ്ധിജീവികളും അമേരിക്കയിലേക്ക് കുടിയേറുന്ന ഒരു കാഴ്ചയാണ് ലോകം കണ്ടത് . ഇന്ന് നാസയുടെ എഞ്ചിനീർമാരിൽ ഭൂരിഭാഗവും എമിഗ്രന്റ്‌സ് ആണ്. അമേരിക്കയുടെ ഇന്നത്തെ നിലയിലുള്ള വളർച്ചക്ക് ഇവർ നൽകിയ സംഭാവന വളരെ വലുതാണ്. ഈ ബൗദ്ധീക സ്വത്തവകാശങ്ങൾ ഓരോ രാജ്യങ്ങളുടെയും നഷ്‌ടവും എന്നാൽ അമേരിക്കയുടെ ലാഭവും ആയി തീർന്നു.

ഇക്കഥ ഇവിടെ അയവിറക്കാൻ ഒരു കാരണമുണ്ട്. ലോകം മുഴുവൻ ഇപ്പൊ നാലാം വ്യാവസായിക മുന്നേറ്റത്തിന്റെ ചർച്ചയിലാണ്, അത് സാധ്യമാകുന്നത് കണ്ടുപിടുത്തങ്ങളിലൂടെയും സംരംഭകത്വത്തിലൂടെയും ആണെന്നെ സത്യം എല്ലാ രാജ്യങ്ങൾക്കും അറിയാം. എല്ലാവരും അതിനുള്ള അനുകൂല സാഹചര്യങ്ങൾ ഒരുക്കാനുള്ള ഒരു ഓട്ടപ്പാച്ചിലിലുമാണ്. ഗൾഫിലെ UAE തങ്ങളുടെ ഇമിഗ്രേഷൻ നിയമങ്ങൾ പൊളിച്ചെഴുതുന്നു, ലോകത്തിലെ ഏറ്റവും നല്ല ഡോക്ടർമാരെയും, എഞ്ചിനീർമാരെയും, സമർത്ഥരായ വിദ്യാർത്ഥികളെയും അവർ മാടി വിളിക്കുന്നു, അവർക്കിവിടെ 10 വര്ഷം സ്ഥിരതാമസത്തിനുള്ള സൗകര്യമൊരുക്കികൊടുക്കുന്നു, അവരുടെ ആശയങ്ങൾക്ക് ചിറകുനൽകുന്ന സംവിധാനമൊരുക്കുന്നു. ഇന്ന് ലോകത്തു ലഭ്യമാകുന്ന എല്ലാ ആധുനിക സാങ്കേതിക വിദ്യകളും, ജീവിത നിലവാരവും സാമ്പത്തിക ഉന്നമനവും നൽകി പണ്ട് അമേരിക്ക ചെയ്ത അതെ തന്ത്രം പയറ്റാനൊരുങ്ങുകയാണ് അത്ഭുതങ്ങളുടെ നഗരകാഴ്ചയൊരുക്കുന്ന ഈ കൊച്ചുരാജ്യം. ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങളിൽ നിന്നും ധാരാളംപേർ ഇതിൻറെ സാധ്യതകൾ ഉപയോഗിച്ച് തുടങ്ങി.സമീപ ഭാവിയിൽ അഭൂതപൂർവമായ സാമ്പത്തിക വളർച്ചക്ക് ഈ രാജ്യം വിത്തുപാകുന്നു.

വ്യാവസായിക വളർച്ചക്ക് ആക്കം കൂട്ടുന്ന ഫ്രീസോണുകൾ ഇന്ന് എല്ലാ രാജ്യങ്ങളിലും സാധാരണമാണ്. ചില ഫ്രീസോണുകൾ ഒരു പ്രതേക ബിസിനിസുകൾക്ക് അനുകൂലമാകുന്ന അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുന്നുണ്ടാകാം, എന്നാൽ ഇപ്പോഴിതാ UAE ഇവിടത്തെ യൂണിവേഴ്സിറ്റികളിൽ ഫ്രീസോണുകൾ അനുവദിക്കുന്നു, പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ കോളേജ് പഠനം പൂർത്തിയാക്കുന്നതിനുമുന്പ് തന്നെ ഒരു ബിസിനസ് പടുത്തുയർത്താനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു. യൂണിവേഴ്സിറ്റികൾ ഇപ്പോഴേ വലിയ കോർപ്പറേറ്റ് കമ്പനികളുമായി കൈകോർക്കുന്നു, കമ്പനിയുടെ ആവശ്യങ്ങൾ ഇനി ക്ലാസ്സ്മുറികളിൽ ചർച്ച ചെയ്യാനും അതിനു ഏറ്റവും പുതിയ ഉത്പന്നങ്ങളും സർവീസുകളും ലഭ്യമാകുന്ന നാളുകൾ വിദൂരത്തല്ല.സാധ്യതകളുടെ ഒരു വലിയ പറുദീസയാണ് യുവത്വത്തിനുമുമ്പിൽ അനാവരണം ചെയ്യുന്നത്. പഠിക്കാൻ സമർത്ഥരായ കുട്ടികളും പഠിപ്പിക്കാൻ നല്ല യൂണിവേഴ്സിറ്റികളും കൈകോർക്കാൻ വലിയ കോര്പറേറ്റകളും, മുതല്മുടക്കാൻ High Networth Individuals ഇതിനൊക്കെ സൗകര്യങ്ങളൊരുക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണ സംവിധാനവും ഉണ്ടെങ്കിൽ എന്താണ് അസാദ്യമാകുന്നത്.

ഇത്രയും നാള് മലയാളികളെ തീറ്റിപ്പോറ്റിയ ഗൾഫ് നാടുകളിലെ മാറ്റങ്ങൾ നമ്മൾ ഉൾക്കൊള്ളുകയും അതിനനുസരിച്ചു മുന്നേറുകയും ചെയ്താൽ അവിടങ്ങളിൽ ഉണ്ടാകുന്ന അടുത്ത വ്യവസായിക മുന്നേറ്റങ്ങളിൽ മലയാളികൾക്കും നല്ലൊരു പങ്കു കണ്ടെത്താനാകും അതിലൂടെ പുതിയ യൂസഫ് അലിമാരും ഉയർന്നുവരും, ഗൾഫ് രാജ്യങ്ങൾ ഒരു knowledge എക്കണോമിയിലേക്ക് മാറുകയാണ്, അവിടങ്ങളിൽ ജോലി ലഭിക്കാൻ പുതിയ അറിവുകളും നൈപുണ്യങ്ങളും ആവശ്യമാണ്.

പോകുവാൻ നമുക്ക് ഏറെ ദൂരമുണ്ടതോർക്കുവിൻ

വഴിപിഴച്ചു പോയിടാതെ മിഴിതെളിച്ചു നോക്കുവിൻ

നാളെയെന്നതില്ല നമ്മൾ ഇന്ന് തന്നെ നേടണം

നാൾവഴിയിലെന്നും അമര ഗാഥകൾ പിറക്കണം!!!

( ഒരു അറബിക്കഥ)


29 views0 comments

Comments


© 2021  Judy Thomas - All Rights Reserved. | Created with ♡ by  JoodsTech

bottom of page