top of page
Search
  • Writer's pictureJudy Thomas

Malayali Mangkmarkum Ullakam Chuttam !!

Updated: Jun 5, 2019സ്ത്രീ ശാക്തീകരണത്തിന് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അനുകരണീയ മാതൃകയാണ് കുടുംബശ്രീ. അതിന്റെ വിജയാഘോഷങ്ങൾ ഇങ്ങു കേരളത്തിൽ മാത്രം ഒതുങ്ങി നിൽകേണ്ടതല്ല. നമ്മുടെ സർക്കാർ കുടംബശ്രീ നാഷണൽ എന്ന ഒരു കൺസൾട്ടൻസി തുടങ്ങട്ടെ, ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന അഭ്യസ്തവിദ്യരായ ഒരു റിസോഴ്സ് ടീം തയ്യാറാകട്ടെ, ഇന്ന് KITCO യും KSIDC യും നല്കുന്നതുപോലെ സ്ത്രീശാക്തീകരണത്തെക്കുറിച്ചു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും കോര്പറേറ്റകൾക്കും യൂണിവേഴ്സിറ്റികൾക്കും പ്രൊജെക്ടുകൾ ചെയ്യാം. പ്രൊജക്റ്റ് എക്സിക്യൂട്ട് ചെയ്യാൻ പോകുന്ന വനിതകൾക്ക് ജോലിയും ഭാരത ദര്ശനുള്ള അവസരം ലഭിക്കും.

യുവ IAS ഓഫീസർമാരുടെ നേതൃത്വത്തിൽ കുടുബശ്രീ ഇന്റർനാഷണൽ എന്നൊരു സ്ഥാപനവും തുടങ്ങട്ടെ !!! ഇതിന്റെ പ്രൊജക്റ്റ് അങ്ങ് UN ൽ അവതരിപ്പിച്ചു അനുമതി വാങ്ങിയാൽ (നമ്മുടെ മുരളി തോമ്മാരുകുടിയുടെ സഹായം ഇതിനു നമുക്ക് തേടാവുന്നതാണ് )ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സ്ത്രീശ്യാസ്ത്രീകരണത്തിന് കുടുംബസ്ത്രീക് പ്രൊജക്റ്റ് consultancy നടത്താം. പണ്ട് USAID എന്ന ഒരു സഹായ പദ്ധതി അമേരിക്കൻ സായിപ്പ് നടപ്പാക്കിയതിലൂടെ ആയിരക്കണക്കിന് അമേരിക്കക്കാർ ആണ് ഇന്ന് ലോകത്തെല്ലായിടത്തും അവരുടെ പ്രോജെക്ട്കൾ നടപ്പാക്കുന്നത്. സമീപ ഭാവിയിൽ കേരള മങ്കമാർ കടൽകടന്ന് കുടുംശ്രീയുടെ തോളിലേന്തി ലോകസഞ്ചാരം നടത്തുന്ന നാളുകൾ വിദൂരത്തല്ല.

ഇന്ത്യ മുഴുവൻ ഇപ്പൊ തെരുഞ്ഞെടുപ്പു ചൂടിലാണ്. ബീഹാറിലെ ബഹുസരായ് മണ്ഡലത്തിൽ നിന്നും കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കനയ്യകുമാർ മത്സരിക്കുന്നു. നാട്ടിലെ ബക്കറ്റു പിരിവൊക്കെ ഒഴിവാക്കി കക്ഷി crowd ഫണ്ടിംഗ് ലൂടെ ഇലെക്ഷൻ കമ്മീഷൻ അനുവദിച്ചിട്ടുള്ള 70 ലക്ഷം രൂപ സമാഹരിക്കാൻ ശ്രമിച്ചു. 30 മണിക്കൂറിനുള്ളിൽ 30 ലക്ഷം രൂപയിലധികം സമാഹരിച്ചപ്പോൾ അസൂയ മൂത്ത മറ്റു രാക്ഷ്ട്രീയ കൂലി സൈബർ അറ്റാക്കർസ് crowd funding പ്ലാറ്റഫോം തകർത്തു. രാഷ്രീയം എന്തായാലും crowd ഫണ്ടിംഗ് നല്ലൊരു ആശയമാണ്, വികസിത രാജ്യങ്ങളിൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് എല്ലാം crowd funding ലൂടെയാണ്. ഭാവിയിലെ ബാങ്കിങ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നമ്മുടെ യൂണിവേഴ്സിറ്റികളും കോളേജുകളും crowd ഫണ്ടിങ്ങ് നെക്കുറിച്ചു കോഴ്സുകൾ തുടങ്ങട്ടെ, അതിൻ്റെ സാങ്കേതികത്യവും അറിവും നമ്മുടെ വ്യാപാര വ്യാവസായിക മേഖലക്ക് വലിയ ഉത്തേജനവും വരാനിരിക്കുന്ന ആയിരകണക്കിന് സ്റ്റാർട്ടപ്പ് ആശയങ്ങൾക്ക് കരുത്തേകുകയും ചെയ്യും. നമ്മുടെ ഐസക് സാറിന്റെ കിഫ്‌ബി crowd ഫണ്ടിങ്ങ് പരീക്ഷിച്ചു വിജയിച്ചില്ല എന്നതും എവിടെ കൂട്ടി വായിക്കണം.

സിപിഎം കണ്ണൂർ ജില്ലയിൽ PSC ട്രെയിനിങ് സെന്റർ തുടങ്ങുന്നെന്ന വാർത്ത കണ്ടു, അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് പരിശീലനം നൽകി PSC പരീക്ഷ പാസാക്കാൻ സഹായിക്കുന്ന നല്ല ഒരു ആശയം, നമ്മുടെ നാട്ടിൽ സർക്കാർ ജോലികൾ തുലോം കുറവാണെന്ന സത്യം മാനിസിലാക്കുബോൾ അങ്ങ് ദുബായിൽ, ദുബായ് ഫ്യൂച്ചർ ഫൗണ്ടൻഷൻ ഒരു മില്യൺ യുവാക്കൾക്കു ഭാവിയുടെ സ്കിൽ ആയ കമ്പ്യൂട്ടർ കോഡിങ് പഠിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി സൗജന്യമായി തുടരുന്ന ഇ വിദൂര വിദ്യാഭയത്തിലൂടെ ഓൺലൈനിലിൽ ലക്ഷകണക്കിന് അറബ് യുവാക്കൾ ഇന്ന് കോഡിങ് പഠിച്ചു ജൊലിക്കെത്തുന്നു. പാർട്ടിക്ക് ഇ വഴി ഒന്ന് പരീക്ഷിച്ചു നോക്കിയാൽ അത് കേരളത്തിലെ യുവാക്കൾക്ക് വലിയ ആശ്വാസമാകും. അതിലൂടെ മില്ലേനിയൽസിന്റെയുള്ളിൽ അല്പം വിപ്ലവാവേശത്തിന്റെ തിരി കൊളുത്തുകയും ചെയ്യാം.

രാഹുൽ ഗാന്ധിയുടെ സ്ഥാനാര്ഥിത്വത്തിലൂടെ വയനാട് ദേശീയ മാധ്യമ ശ്രദ്ധ നേടുന്നു. വയനാടൻ ടൂറിസം മാർക്കറ്റ് ചെയ്യാൻ ഇതൊരു നല്ല അവസരമാണ്. സർക്കാരും ഉദ്യോഗസ്ഥരും ഇപ്പൊ നല്ല ഇലക്ഷൻ തിരക്കിലാണ് എന്നതിനാൽ ടുറിസം ഓപ്പറേറ്റർസ് തന്നെ കളത്തിൽ ഇറങ്ങണം, വയനാടിന്റെ പ്രകൃതി ഭംഗിയും ആതിഥ്യ മര്യാദയും ഭക്ഷണ വൈവിധ്യങ്ങളും കാടും ചുരവും അവിടേക്കു വരുന്ന മാധ്യമപ്പടക്ക് അനുഭവേധ്യപ്പെടണം. വ്യാപാര വ്യവസായ സമിതി ഒരു വയനാടൻ ടൂറിസം റോഡ് ഷോ നടത്തട്ടെ, ഹോട്ടൽ & റെസ്റ്ററെന്റ് അസോസിയേഷൻ കൂടിയാലോചിച്ചു ഒരു പ്രൊമോഷൻ ഓഫർ ചെയ്യട്ടെ, റിസോർട്ടുകൾ തങ്ങളുടെ ബേസ്ഡ് ഓഫർ പുറത്തെടുക്കട്ടെ, മെയ് 23 ണ് ആറു ജയിച്ചാലും തോറ്റാലും നമുക്ക് പറയാനാകും, തിരുവരഞ്ഞി പുഴ അറബിക്കടലിനുള്ളതാണെകിൽ വയനാട് ടൂറിസത്തിനുള്ളതാണ്!!!10 views0 comments

Comments


bottom of page