This article was published in Dhanam Business Magazine.
കൊച്ചി പഴയ കൊച്ചിയല്ല
അമേരിക്കയിൽ ട്രംപ് അധികാരമേറ്റതുമുതൽ ആഗോള ബിസിനസിനു അത്ര നല്ല കാലമല്ല. അതിനി കൂടുതൽ കലുഷിതമാകും എന്ന് സാമ്പത്തിക വിദഗ്തർ. പക്ഷെ അമേരിക്കൻ സായിപ്പിന് തലവര നേരെയായതുപോലെ. തങ്ങളുടെ കറൻസിക്ക് വിലയേറി, തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറവ്,
ബിസിനസ് കോർപറേറ്റുകൾകൾക്ക് നികുതിയിളവ് , ഇനി അല്പം പണം ബാങ്കിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ വരുമാനം. കുടിയേറ്റക്കാരെ തടയാൻ അതിർത്തിയിൽ മതിൽ പണിയും ആരംഭിച്ചു. തങ്ങൾക്കുവേണ്ടി എല്ലാം ഉണ്ടാക്കി വിൽക്കുന്ന ചൈനയുടെ കഴുത്തിനൊരു പിടുത്തവും. ലോകപോലീസിങ് പണി കുറച്ച് അമേരിക്കൻ പട്ടാളക്കാരെ തിരിച്ചു വിളിച്ചു കയ്യടി നേടാനുള്ള പരിശ്രമത്തിലാണ് ട്രംപ്.
ഇന്ത്യയിൽ കൃഷി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളുടെ ജീവനോപാധിയാണ് ചെറുകിട കച്ചവടം. ഈ വിഭാഗത്തിന്റെ കഞ്ഞികുടി മുട്ടിക്കുന്ന വലിയ ഓൺലൈൻ റീറ്റെയ്ൽ ഭീമന്മാരെ മോഡി സർക്കാർ കടിഞ്ഞാണിടുന്നു. സാമ്പത്തിക ബുദ്ധിജീവികൾ അടക്കം പറയുന്നത് കേട്ടാൽ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ എല്ലാം കൂടി ധാരാളം തൊഴിൽ ഇല്ലാതാക്കുമത്രേ.
ഇങ്ങനെയുള്ള വര്ഷാരംഭ ചിന്തകൾക്കിടെയാണ് നമ്മുടെ കൊച്ചിക്ക് കോളടിക്കുന്നത്. KMRL പറയുന്നത് തങ്ങളുടെ airconditioned ബോട്ടുകൾ കൊച്ചിയിലെ പത്തു ദ്വീപുകളെ കോർത്തിണക്കി ഈ വർഷം അവസാനത്തോടെ വാട്ടർ മെട്രോസെർവിസ് തുടങ്ങുമത്രേ.
ലോകത്തിലെ വിനോദസഞ്ചാര ചരിത്രം തന്നെ തുടങ്ങുന്നതും വികസിക്കുന്നതും ബീച്ചുകളിൽ നിന്നുമാണ്. ഇറ്റലിയിലെ വെനീസ് നഗരവും തായ്‌ലൻഡിലെ ജലയാത്രകളും ദുബായ് ടൂറിസവുമൊക്കെ വെള്ളവും ബീച്ചുമായി ഇഴചേർന്നിരിക്കുന്നു. അറബിക്കടലിന്റെ റാണിയായ കൊച്ചിക്ക് ഇനി ടൂറിസം മാപ്പിൽ നല്ല നാളുകൾ അടയാളപ്പെടുത്തി തുടങ്ങാം. പ്രകൃതിദത്തമായ പത്തു ദ്വീപുകളും അതിന്റെ തീരപ്രദേശങ്ങളും കൊച്ചിക്ക് അലങ്കാരമാകും. ഇവിടെ ധാരാളം ഹോട്ടലുകൾ വരും, അവിടെ രാപ്പാർക്കാൻ ടൂറിസ്റ്റുകളും. 2019 ൽ അഞ്ചു കോടി ഇന്ത്യക്കാർ വിദേശയാത്ര നടത്തുമെന്നാണ് കണക്ക്, ഇതിന്റെ ഒരു പത്തു ശതമാനം കേരളത്തിലേക്ക് വന്നാൽ നമ്മുടെ ടൂറിസം രംഗം പൊടിപൊടിക്കും. കൊച്ചിക്ക് നല്ലൊരു വിമാനത്താവളവും ക്രൂയിസ് ടെർമിനലും, മെട്രോയും ഉണ്ട്. Hayat Regency പോലുള്ള ഹോട്ടലുകൾ ഓസ്കാർ അവാർഡ്നൈറ്റ് പോലുള്ള അന്താരാഷ്ട്ര ഇവെന്റുകൾ കൊച്ചിയിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുന്നു. ബിനാലെ നടക്കുന്നു, ഇതാ വാട്ടർമെട്രോ കൂടിവരുന്നു.
കേരളത്തിലെ ഹോട്ടൽ&
റെസ്റ്റോറന്റ് അസോസിയേഷൻ തങ്ങളുടെ മെമ്പർമാർക്കു ഹിന്ദി ഭാഷയിൽ ട്രെയിനിങ് നൽകട്ടെ, ഇറ്റാലിയൻ, വെജിറ്റേറിയൻ, മെക്സിക്കൻ, അറബിക് ഭക്ഷണങ്ങളുടെ കാലവറയൊരുക്കട്ടെ. രാഷ്ട്രീയ പാർട്ടികളുടെ വർഗ്ഗസമരങ്ങൾക്കിടയിൽ ഹർത്താലുകൾക് ഒരു sabatical വരട്ടെ.
കുമ്പളങ്ങി പരീക്ഷണങ്ങൾ പോലെ ഓരോ ദ്വീപിലും കേരളതനിമയുടെ കലാസന്ധ്യ ഒരുക്കട്ടെ. ഒരു ദ്വീപിൽ കേരള സിനിമ അതിന്റെ ചരിത്ര വർത്തമാനങ്ങൾ പറയുന്ന മ്യൂസിയം, സിനിമ നിർമ്മാണ സ്റ്റുഡിയോ, സെറ്റുകൾ, ആടയാഭരണങ്ങൾ, തിയേറ്ററുകൾ എല്ലാം. ഭാവിയിൽ അവിടെ ഒരു ഫിലിം ഫെസ്റ്റിവൽ നടത്താം. മറ്റൊരു ദ്വീപിൽ കഥകളി വേറൊന്നിൽ സംഗീതം വേറൊന്നിൽ ചിത്രകല, ശിൽപ്പകല അങ്ങനെ പത്തു ദ്വീപികളും ടൂറിസ്റ്റുകളുടെ പറുദീസയാക്കാം. ദ്വീപുവാസികൾ ഭാഷകൾ പഠിക്കട്ടെ. ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് ഭാഷകളിലവർക്കു ടൂറിസ്റ്റ് ഗൈഡുകളുമാകാം.
ദ്വീപിനുചുറ്റും ചെറിയ ഭക്ഷണശാലകൾ തുറക്കാം. ചെമ്മീനും കൊഞ്ചും വിളമ്പാം. വീട്ടമ്മമാർക്ക് ഇവിടങ്ങളിൽ പാർട്ട്ടൈം ഷെഫ് ആകാം.രാവിലെ കിഴക്കോട്ടു തിരിഞ്ഞ് സൺബാത്തിനും വൈകുംന്നേരങ്ങളിൽ അസ്തമയ സൂര്യനെ കണ്ട് സൊറപറഞ്ഞിരിക്കാനും ആളുകളെത്തും. ചവിട്ടുനാടകം പൊടിതട്ടിയെടുക്കാം. ഫേസ്ബുക്കിൽ പ്രാവീണ്യമുള്ള ഫ്രീക്കന്മാർക്കും (ഫ്രീക്കികൾക്കും ) സോഷ്യൽമീഡിയ മാർക്കെറ്റിംഗിൽ ഒരു കൈ നോക്കാം.
IT കമ്പനികളിൽ നിന്ന് പിള്ളേർ വീക്കെൻഡ് ആഘോഷിക്കാനെത്തും. അന്യസംസ്ഥാന ടൂറിസ്റ്റുകളും വിദേശികളും കൂടുമ്പോൾ നമ്മൾ പറയും കൊച്ചി പഴയ കൊച്ചിയല്ല.
Comentarios