This article was published in Dhanam Business Magazine.
ബീഡിയോയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ !!!
ഇൻഡ്യക്കാർക്കെല്ലാം അഭിമാനകരമായ ഒരു പൊതുമേഖലാ സ്ഥാപനമാണ് ISRO . ലോക ശക്തികളെപ്പോലും ഞെട്ടിക്കുന്ന കുതിപ്പാണ് ISRO നടത്തുന്നത് .ഇന്ത്യയുടെ സ്വന്തം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾസ് (PSLV ) ലോകത്തു തന്നെ ഏറ്റവും ചെലവുകുറഞ്ഞതും ഏറ്റവും ആധുനികവും ആയ സ്പേസ് ലോഞ്ചിങ് സാധ്യതയാണ്. ഐഎസ്‌ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് (Antrix Corporation Limited) ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത്. അതിവേഗ ഇന്റർനെറ്റ് സർവീസ്, ഡയറക്‌ട് ടു ഹോം (ഡിടിഎച്ച്) ടിവി സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, ടെലിമെഡിസിൻ, കാലാവസ്ഥ പ്രവചനം, ഡിഫെൻസ് , ടൂറിസം അങ്ങനെ ബിസിനസ് അവസരങ്ങളുടെ ഒരു കലവറ തന്നെ ഇത് ലോകത്തിനു മുൻപിൽ തുറന്നിടുന്നു. സിൽക്ക് റൂട്ടിലൂടെ ലോകവ്യാപാരത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന ചൈനീസ് തന്ത്രത്തിന് ഇന്ത്യക്ക് കൊടുക്കാൻ പറ്റുന്ന നല്ലൊരു നയതന്ത്ര മറുപടിയാണ് കുറഞ്ഞ ചിലവിൽ ഓരോ രാജ്യത്തിന്റെയും സാറ്റലൈറ്റുകൾ ബ്രാമണപദത്തിൽ എത്തിച്ചു ആ രാജ്യത്തിൻറെ വികസനം സാധ്യമാകുക എന്നതിലൂടെ.
മുകളിൽ പറഞ്ഞ സാധ്യതകൾ ഉപോയഗപ്പെടുത്തണമെങ്കിൽ വലിയ തയ്യാറെടുപ്പുകളും നിക്ഷേപവും ആവശ്യമാണ്. ലോകസാമ്പത്തിന്റെ നാലിലൊന്നു ഒറ്റയ്ക്ക് കയ്യാളുന്ന അമേരിക്ക വരെ ഇത് തിരിച്ചറിയുകയും 2002 ൽ ഇ മേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നു കൊടുക്കുകയും ചെയ്തു. ലോകം ഇന്ന് കൗതുകകരമായി നോക്കിക്കാണുന്ന SPACEX കമ്പനി അങ്ങ് കാലിഫോർണിയയിൽ 2002 ൽ ആരംഭിച്ച ഒരു സ്വകാര്യ സ്ഥാപനമാണ്. ഇന്നിപ്പോൾ എലോൺ മാസ്കിന്റെ നേതൃത്വത്തിൽ നാസയുടെ തന്നെ സൗകര്യങ്ങളോടെ ലോകം മുഴുവൻ പടർന്നു പന്തലിച്ച ഒരു സ്പേസ് ഏജൻസി ആയി അത് മാറിക്കഴിഞ്ഞു. ഇന്ത്യയും ഇ സ്പേസ് റിസർച്ച് മേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നു കൊടുത്താൽ ISRO വിന് സമാന്തരമായി അതിനേക്കാൾ കഴിവുള്ള ഒരു സംരംഭം ഉയർന്നു വരാം, ഇന്ത്യയുടെ STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ് മാത്തമാറ്റിക് ) മേഖലയുടെ വലിയ വളർച്ചക്കും സോഫ്റ്റ്‌വെയർ മേഖല പോലെ ലക്ഷകണക്കിന് അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിലും ലഭിക്കാം. ദുബൈയിൽ പോയി വരുന്ന ലാഘവത്തോടെ ഇനി ചന്ദ്രനിൽ പോയി വരുന്ന കാലം ഒട്ടും വിദൂരത്തല്ല നന്നേ!!!
ലോകം മുഴുവൻ സർക്കാർ മുതല്മുടക്കുകൾ കുറഞ്ഞു വരികയാണ്, സർക്കാരുകൾ സ്വന്തമായി മുതൽ മുടക്കുന്നതിനേക്കാൾ ഒരു ഫാസിലിറ്റേറ്റർ ആയി ഒരു റഫറീയുടെ കുപ്പായമണിഞ്ഞാൽ ഏതു മേഖലയിലും ധാരാളം നിക്ഷേപ സാധ്യതാക്കൾ ഉയർന്നു വരാം, അടുത്ത
പത്തു വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നും ഒരു നൂറ് ബില്യൺ ഡോളർ വരുമാനമുള്ള ഒരു സ്പേസ് റിസർച്ച് കമ്പനി ഉണ്ടായി വരാനുള്ള ഒരു കാഴ്ചപ്പാട് നമ്മൾ ഇന്നേ കാണേണ്ടതാണ്. അത് സാധ്യമാകണമെങ്കിൽ നമുക്ക് നല്ല മാനേജ്മെന്റും വലിയ നിക്ഷേപവും കണ്ടെത്തണം. SPACEX പോലെയുള്ള അല്ലെങ്കിൽ അതിനേക്കാൾ മികച്ചതായി ഒരു സ്പേസ് റീസെർച് കമ്പനിക്ക് ഇന്ത്യയിൽ വലിയ സാധ്യതയുണ്ട്.
നമ്മൾ പഠിച്ച സാമ്പത്തിക ശാസ്ത്രത്തിലെ മൊണോപൊളി യുടെ ദൂഷ്യ വശങ്ങളെ ഇന്ന് ആരും പേടിക്കുന്നില്ല, മറിച് വലിയ കോര്പറേറ്റുകൾ തങ്ങളുടെ സാമ്പത്തിക ശക്തി ഒരു പോസറ്റീവ് മൊണോപൊളി ആയിട്ടാണ് ഉപയോഗിക്കുന്നത്. ഗൂഗിൾ പോലുള്ള കമ്പനികൾ തങ്ങളുടെ വലിയ സാമ്പത്തിക ലാഭങ്ങൾ വലിയ തോതിൽ റിസർച്ച് & ടെവേലോപ്മെന്റിന് വേണ്ടി ചിലവഴിക്കുകയും അതിലൂടെ ലഭിക്കുന്ന അറിവുകൾ (ഗൂഗിൾ മാപ് പോലുള്ളവ) സമൂഹത്തിനു തന്നെ ഗുണകരമായി ലഭ്യമാക്കുകയും ചെയ്യുന്നു. ആമസോൺ, ആപ്പിൾ , ഗൂഗിൾ, ഫേസ്ബുക്, ഹുവായ് മുതൽ ഇങ് അംബാനിയുടെ ജിയോ മൊബൈൽ വരെ മുകളിൽ പറഞ്ഞ പോസിറ്റീവ് മൊണോപൊളി ആണ് സമൂഹത്തിനു നൽകുന്നത്. പരിമിതമായ മൂലധനം മാത്രമുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിച്ചു ജനങ്ങളുടെ കടങ്ങൾ എഴുതിത്തള്ളുമ്പോൾ ഭാവിയുടെ വികസനത്തിനുവേണ്ടി വലിയ നിക്ഷേപങ്ങൾ നടത്തിയില്ലെങ്കിൽ 1990 ൽ വേണു നാഗവള്ളിയുടെ സംവിധാനത്തിൽ ഇറങ്ങിയ ലാൽ സലാം എന്ന സിനമയിലെ മുകളിൽ പറഞ്ഞ ഡയലോഗ്,
" ബീഡിയുണ്ടോ സഖാവേ ഒരു തീപ്പട്ടിയെടുക്കാൻ" എന്ന് ചോദിക്കേണ്ട സ്ഥിതി വരും.
Comments